അന്യസംസ്ഥാന തൊഴിലാളികൾക്ക് നോൺ സ്റ്റോപ്പ്‌ ട്രെയിൻ അനുവദിക്കാനാവില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ഏപ്രിൽ 12: അന്യസംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ പ്രായോഗികമല്ലെന്ന് കേന്ദ്രം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യത്തോടാണ് കേന്ദ്രത്തിന്‍റെ പ്രതികരണം. സംസ്ഥാനത്ത് 3,85,000 അന്യസംസ്ഥാന തൊഴിലാളികളുണ്ട്. ഏപ്രില്‍ 14 കഴിഞ്ഞാല്‍ അവര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഉണ്ടാക്കണം. ഇതിനായി നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ വേണമെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മടങ്ങാന്‍ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രം.

Share
അഭിപ്രായം എഴുതാം