അന്യസംസ്ഥാന തൊഴിലാളികൾ നാടുകളിലേക്ക് മടങ്ങിയാൽ കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ലോകബാങ്ക്

ന്യൂഡല്‍ഹി ഏപ്രിൽ 12: കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയാല്‍ കൊവിഡ് വ്യാപനത്തിന് ഇടയാകുമെന്ന് ലോക ബാങ്കിന്റെ വിലയിരുത്തല്‍. പ്രാഥമിക വിലയിരുത്തലുകള്‍ പ്രകാരം ഇന്ത്യയിലെ പല കുടിയേറ്റ പ്രദേശങ്ങളിലും കൊവിഡ് ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് ലോകബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ജനസാന്ദ്രതയുള്ള ദക്ഷിണേഷ്യയിലെ നഗരപ്രദേശങ്ങളില്‍ കൊവിഡ് പകരുന്നത് തടയുക എന്നത് വലിയ വെല്ലുവിളിയാണെന്നെന്നും ചേരിനിവാസികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധി പെട്ടെന്ന് പടരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ദക്ഷിണേഷ്യയുടെ ഏറ്റവും വലിയ നേട്ടമെന്നത് അമേരിക്ക, ചൈന എന്നീ രാജ്യങ്ങളെ അപേക്ഷിച്ച്‌ 65 വയസിനുള്ളവരുടെ ജനസംഖ്യ കുറവാണ് എന്നതാണ്.

ഇത് മരണനിരക്ക് കുറയ്ക്കുന്നുണ്ടെന്നത് വാസ്തവമാണ്. ലോക്ക് ഡൗണ്‍ ഉപഭൂഖണ്ഡത്തിലെ ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ സാരമായി ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Share
അഭിപ്രായം എഴുതാം