കോവിഡ് ബാധിച്ച് ബ്രിട്ടനിൽ മലയാളി ഡോക്ടർ മരിച്ചു

തിരുവനന്തപുരം ഏപ്രിൽ 12: കോവിഡ് ബാധിച്ച്‌ വിദേശത്ത് ഒരുമലയാളി കൂടി മരിച്ചു. യുകെ ബര്‍മിങ്ങാമില്‍ സ്ഥിരതാമസമായ കങ്ങഴ മുണ്ടത്താനത്ത് കല്ലോലിക്കല്‍ കുടുംബാംഗമായ ഡോ. അമീറുദ്ദീന്‍ (73) ആണ് മരിച്ചത്. മൂന്നാഴ്ചയായി കോവിഡ് ബാധിതനായി ചികിത്സയില്‍ ആയിരുന്നു. രണ്ടാഴ്ച മുമ്പാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം എന്‍എച്ച്‌എസില്‍നിന്നു വിരമിച്ച അദ്ദേഹം കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിച്ച്‌ വരികയായിരുന്നു.

പരേതനായ ഡോ. മീരാന്‍ റാവുത്തറുടെ മകനാണ്. കൊല്ലം സ്വദേശിയായ ഡോ. ഹസീനയാണ് ഭാര്യ. മക്കള്‍: ഡോ. നെബില്‍, നദീം. ഡോ. സലിം (കാനഡ), ഷംസിയ എന്നിവര്‍ സഹോദരങ്ങളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →