ലണ്ടൻ ഏപ്രിൽ 12: ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കടന്നു. 900 ലധികം പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. 917 ആശുപത്രിയിലെ മരണങ്ങളുടെ കണക്കുകളാണ് ആരോഗ്യ വകുപ്പ് പുറത്ത് വിട്ടിരിക്കുന്നത്. ബ്രിട്ടനില്‍ മരണസംഖ്യ കുതിക്കുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം വരെ 9,875 മരണങ്ങളായിരുന്നു ബ്രിട്ടനിലുണ്ടായത്. ഇന്നലത്തെ കണക്കുകള്‍ കൂടി പരിശോധിക്കുമ്പോള്‍ മരിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ബ്രിട്ടനിലെ 80,000ത്തോളം പേര്‍ക്ക് വൈറസ് ബാധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.