ന്യൂഡല്‍ഹി ഏപ്രിൽ 10: രാജ്യത്ത് കോവിഡ് ബാധിച്ച് 200 പേര് മരിച്ചു. കോവിഡ് കേസുകളുടെ എണ്ണം 6,412 ആയി. 12 മണിക്കൂറിനിടെ രാജ്യത്ത് 30 പേര് മരിച്ചു. ഇതില്‍ 25 മരണങ്ങളും മഹാരാഷ്ട്രയിലാണ്. 12 മണിക്കൂറിനിടെ പുതിയ 547 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
മഹാരാഷ്ട്രയില്‍ മാത്രം 97 പേര് കോവിഡ് ബാധിച്ചു മരിച്ചു. ഇവിടെ 1,364 പേര്‍ക്കാണ് കോവിഡ് സ്ഥിരീച്ചത്. സംസ്ഥാനത്ത് സ്ഥിതി അതിഗുരുതരമായി തുടരുകയാണ്.
ഇവിടെ രണ്ട് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരായ മലയാളി നഴ്സുമാരുടെ എണ്ണം 57 ആയി.