തൃശ്ശൂര്‍: കോവിഡ് നിവാരണ പ്രവര്‍ത്തങ്ങളുടെ ഭാഗമായി രോഗികള്‍ക്കായി ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് നിര്‍മിച്ച ഇഗ്ലൂ പോര്‍ട്ടബിള്‍ ലിവിങ് സ്‌പേസുകള്‍ സൗജന്യമായി ആരോഗ്യ വകുപ്പിന് കൈമാറി. 2 കോടി രൂപ ചെലവില്‍ 200 യൂണിറ്റുകളാണ് ഇത്തരത്തില്‍ സൗജന്യമായി നല്‍കുന്നത്. ആദ്യയൂണിറ്റ് ഡോ ബോബി ചെമ്മണൂര്‍ തൃശൂര്‍ ഡി എം ഒ ഡോക്ടര്‍ റീന ഗോപിനാഥിന് കൈമാറിക്കൊണ്ട് പദ്ധതി തുടക്കമിട്ടു. ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് കൊറോണ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള ഇഗ്ലു ലീവിംഗ് സ്‌പേസി്‌ന്റെ നിര്‍മാണം. ബ്ലോവര്‍ ഉപയോഗിച്ച് നെഗറ്റീവ് പ്രഷര്‍ ഉണ്ടാക്കുന്നക്രോസ്സ് വെന്റിലേഷന്‍ സിസ്റ്റം, അണുക്കളെ കൊല്ലുന്ന യു വി ലാംപ്, ഹെപ്പ ഫില്‍റ്റര്‍ സിസ്റ്റം, ബയോ ടോയ്‌ലറ്റ്, എ സി യിലും ഡി സി യിലും പ്രവര്‍ത്തിക്കുന്ന എയര്‍ കണ്ടീഷണര്‍ എന്നീ സംവിധാനങ്ങള്‍ ഉള്ള ഇഗ്ലൂ ലിവിങ് സ്‌പേസ് രൂപകല്‍പനയിലും നിര്‍മാണത്തിലും രാജ്യത്തെ ആദ്യസംരഭമാണ്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധപ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി വഴി അറിഞ്ഞതിനെതുടര്‍ന്ന് ബോബി ചെമ്മണൂര്‍ ഗ്രൂപ്പിലെ 2 ലക്ഷം പേര്‍ അടങ്ങുന്ന കര്‍മ്മസേനയെ സന്നദ്ധമാക്കിയിട്ടുണ്ട്. ബോബി ഫാന്‍സ് ബ്ലഡ് ഡോണേഴ്‌സ് ബാങ്കിലുള്ള ഏതാനും പേരെയും ഈ സന്നദ്ധ സേനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോബി ഹെലിടാക്‌സിയുടെ ഹെലികോപ്ടറിന്റെ സേവനവും സൗജന്യമായി നല്‍കിയിട്ടുണ്ട്.
ലോക്ഡൗണ്‍ കാലത്തെ വിരസത മാറ്റുവാനും പുറത്തുപോയി രോഗം പടരാതിരിക്കാനും വീട്ടില്‍ ഇരുന്നു കളിക്കുവാനുള്ള ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് ഗേയിം ആയ boby11.com ബോബിയും മറഡോണയും ചേര്‍ന്ന് സൗജന്യമായി ആരംഭിച്ചിട്ടുണ്ട്. അഞ്ചു ലക്ഷം വരെ സമ്മാനം ലഭിക്കാനുള്ള അവസരം ഈ ഗേമില്‍ ഉണ്ട്.
3,45,000 അഫിലിയേറ്റ്‌സ് ഉള്ള ബോബി ചെമ്മണൂര്‍ ഗ്രൂപ്പിന്റെ phygicart.com എന്ന ഇ കോമേഴ്‌സ് & ഡയറക്റ്റ് സെല്ലിങ് കമ്പനിയും സപ്ലൈകോയും ചേര്‍ന്ന് ഓണ്‍ലൈന്‍ വഴി കേരളത്തിലുടനീളം വീടുകളില്‍ അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ വേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഇത്രയും കാര്യങ്ങളാണ് കൊറോണ കാലത്ത് ഇതുവരെ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തങ്ങളെന്ന് ഡോ. ബോബി ചെമ്മണൂര്‍ പറഞ്ഞു.