കോവിഡ് : ആരോഗ്യപ്രവർത്തകർക്ക് ശമ്പളം ഇരട്ടിയാക്കി ഹരിയാന സർക്കാർ

ഹരിയാന ഏപ്രിൽ 10 : കോവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട് പ്രയത്നിക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ഇരട്ടി ശമ്പളം നല്‍കാന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ തീരുമാനിച്ചു. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഡോക്ടര്‍മാര്‍ക്ക് മാത്രമല്ല മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇരട്ടി ശമ്പളം ലഭിക്കും. നേരത്തെ ഹരിയാന സര്‍ക്കാര്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് 50 ലക്ഷം വരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയും പ്രഖ്യാപിച്ചിരുന്നു.

കോവിഡ് 19 എതിരെയുള്ള പോരാട്ടത്തില്‍ രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ ദൈവതുല്യരാണെന്നും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം