കോവിഡ് 19: മുംബൈയിൽ രണ്ട് മലയാളി നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചു

മുംബൈ ഏപ്രിൽ 9: മുംബൈ ആശുപത്രിയിൽ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്സുമാർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വൊക്കാഡ് ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ച 46 പേർക്കൊപ്പം സമ്പർക്കം പുലർത്തിയവരാണ് ഇവർ. ഇതോടെ വൈറസ് സ്ഥിരീകരിക്കുന്ന മലയാളി നഴ്സുമാരുടെ എണ്ണം 48 ആയി.

മൂന്നു രോഗികൾ നേരത്തെ വൊക്കാഡ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൊറോണ ബാധിച്ചു മരിച്ചിരുന്നു. ഇവരിൽ നിന്നാകാം ആരോഗ്യ പ്രവർത്തകരിലേക്ക് രോഗം പകർന്നതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →