തിരുവനന്തപുരം ഏപ്രിൽ 8: വർക് ഷോപ്പുകളും സ്പെയർ പാർട്സ് കടകളും തുറക്കുന്നതിന് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സ്ഥാപനങ്ങൾക്ക് രാവിലെ 10 മുതൽ വൈകുന്നേരം 5 മണിവരെ പ്രവർത്തിക്കാം. അടിയന്തര സ്വഭാവമുള്ള ജോലികൾ മാത്രമേ ചെയ്യാനാകൂ.
ഇൻഷുറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നതിന് തടസ്സമില്ല. ടയറുകൾ, ഓട്ടോമോട്ടീവ് ബാറ്ററികൾ എന്നിവ അറ്റകുറ്റപ്പണി നടത്തുന്ന വർക് ഷോപ്പുകൾക്കും പ്രവർത്തിക്കാം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ടയർ റിപ്പയർ തുടങ്ങിയ വിഭാഗങ്ങളുടെ കട തുറക്കാതെയുള്ള ഓൺ റോഡ് സർവീസും റോഡ് സൈഡ് സർവീസും മുഴുവൻ നേരം ഉണ്ടാകും.