കോവിഡ് പ്രതിരോധനത്തിനൊരുങ്ങി ശ്രീ ചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി

ഡിസ്സിന്‍ഫെക്ഷന്‍ ഗേറ്റ് വേ

തിരുവനന്തപുരം: കോവിഡ് 19 നെ പ്രതിരോധിക്കാനും ഉപയോഗിച്ച മാസ്‌കുകളെ കൃത്യമായ രീതിയില്‍ സംസ്‌കരിക്കുന്നതിനുമുള്ള കണ്ടുപിടുത്തങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ് ശ്രീ ചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലെ ബയോമെഡിക്കല്‍ വിഭാഗത്തിലെ ജിതിന്‍ കൃഷ്ണന്‍, സുഭാഷ് എന്നിവര്‍. നാല്‍പത് സെക്കന്റ് കൊണ്ട് ഒരാളെ അണുവിമുക്തമാനുള്ള കണ്ടെത്തലാണ് ഡിസ്സിന്‍ഫെക്ഷന്‍ ഗേറ്റ് വേ . ഈ ഗേറ്റ് വേയിലൂടെ കടക്കുമ്പോള്‍ അതിനുള്ളിലുള്ള സെന്‍സര്‍ തിരിച്ചറിയുന്നു. . അറക്കകത്ത് ഹൈഡ്രജന്‍ പെറോക്‌സൈഡ് നിറയുകയും അതിനകത്ത് നില്‍ക്കുന്ന ആളിനേയും അവരുടെ കൈ വശമുള്ള വസ്തുക്കളേയും അണുവിമുക്തമാക്കുന്നു. ഇത് കൂടാതെ ഉപയോഗിച്ച മാസ്‌കുകള്‍ അണുവിമുക്തമാക്കി നശിപ്പിക്കുന്നതിനുള്ള യു.വി അടിസ്ഥാനപ്പെടുത്തിയുള്ള ഫേസ് മാസ്‌ക് ഡിസ്‌പോസല്‍ ബിന്‍, ഐസൊലേഷന്‍ പോര്‍ട്ട്, ഓട്ടോമേറ്റഡ് ആംബോ വെന്റിലേറ്റര്‍ തുടങ്ങിയവയും ശ്രീ ചിത്രയില്‍ ഒരുക്കിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം