കോവിഡ്: മെയ്‌ 15 വരെ പൊതുഗതാഗതം വേണ്ടെന്ന് ശുപാർശ

ന്യൂഡൽഹി ഏപ്രിൽ 8: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ മെയ്‌ 15 വരെ നിർത്തിവെയ്ക്കണമെന്ന് ശുപാർശ. കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയാണ് ശുപാർശ നൽകിയത്.

വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ അടച്ചിടണമെന്നാണ് സമിതി ശുപാർശ ചെയ്തിരിക്കുന്നത്. പൊതുസ്ഥലങ്ങളും മൂന്നാഴ്ച കൂടി അടച്ചിടണമെന്നും സമിതിയുടെ റിപ്പോർട്ടിലുണ്ട് .

ലോക്ക്ഡൗൺ നീട്ടിയാലും രാജ്യത്ത്‌ ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. അവശ്യസാധനങ്ങൾക്കൊന്നും തന്നെ ക്ഷാമമില്ലെന്നും രാജ്യത്തെ ജനങ്ങൾക്ക് വിതരണം ചെയ്യാൻ വേണ്ടത്ര ഭക്ഷ്യധാന്യങ്ങൾ നിലവിൽ സ്റ്റോക്കുണ്ടെന്നും കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →