കൊറോണകാലത്ത് മാധ്യമ പ്രവർത്തകർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങളുമായി ചെന്നൈ പ്രസ്സ് ക്ലബ്

ചെന്നൈ ഏപ്രിൽ 8: രാജ്യമെങ്ങും കോവിഡ് 19ന്റെ ഭീതിയിൽ ആണ്. ഈ സാഹചര്യത്തിൽ മാധ്യമപ്രവർത്തകർക്കുള്ള സുരക്ഷ നിർദ്ദേശങ്ങളുമായി ചെന്നൈ പ്രെസ്സ് ക്ലബ്‌.

മന്ത്ര:

നമ്മുടെ ഉത്തരവാദിത്തമെന്നത് വാർത്തകൾ പ്രചരിപ്പിക്കുകയെന്നതാണ്. മറിച്ച് വാർത്തകൾ ആകുകയെന്നതല്ല. കോവിഡ് 19 പകരാൻ നാം നിമിത്തമാകരുത്. കുടുംബത്തോടും സമൂഹത്തോടും നമുക്ക് ഉത്തരവാദിത്തമുണ്ട്.

20 സെക്കന്റ്‌ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക. മൊബൈൽ ഫോണുകളും സാനിറ്ററൈസർ ഉപയോഗിച്ച് വൃത്തിയാക്കുക.

റെക്കോർഡിങ് അകലം പാലിച്ചുകൊണ്ട് മാത്രം. ഔദ്യോഗിക വൃത്തങ്ങളോട് പ്രസ്താവനകൾ ചോദിക്കുമ്പോൾ അകലം പാലിച്ചകണം.

റേഡിയോ, ടിവി റിപ്പോർട്ടേഴ്‌സ് മൈക്കുകൾ തൊടാതിരിക്കുക. മൈക്രോഫോൺസ് അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കുക.

തിരികെ എത്തിയാൽ ഉടൻ കുളിക്കണം. ഉപയോഗിച്ച വസ്ത്രങ്ങൾ ചൂട് വെള്ളത്തിൽ അലക്കണം. വീട്ടിലുള്ള കൊച്ചുകുട്ടികളോടും വയസായവരോടും അടുത്ത് ഇടപഴകാതിരിക്കുക.

മാസ്ക് ധരിക്കുക. എൻ 95 മാസ്കുകളോ വീട്ടിൽ ഉണ്ടാക്കിയതോ ആയ മാസ്കുകൾ ഉപയോഗിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →