കോവിഡ്: ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 4000 കടന്നു, മരണം 109

ന്യൂഡല്‍ഹി ഏപ്രിൽ 6: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 4000 കടന്നു. ഇതുവരെ ആകെ 4,067 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ മരണം 109 ആയി. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. രണ്ടാമത് തമിഴ്‌നാടും മൂന്നാമത് ഡല്‍ഹിയുമാണ്. 24 മണിക്കൂറിനിടെ 32 മരണമാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. 693 പേര്‍ക്ക് രോഗബാധയും സ്ഥിരീകരിച്ചു.

രാജ്യത്ത് ഇതുവരെ 291 പേര്‍ക്കാണ് രോഗം പൂര്‍ണമായി ഭേദമായത്. ഞായറാഴ്ച മാത്രം 16 മരണവും 514 പുതിയ കേസുകള്‍ കൂടിയാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം