ശ്രീനഗർ ഏപ്രിൽ 4: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നാല് ഹിസ്‌ബുൾ മുജാഹിദീൻ ഭീകരർ കൊല്ലപ്പെട്ടു. ജമ്മു കശ്മീർ പോലീസ് ട്വീറ്റ് ചെയ്തു. ഹാർഡ്മഗുരി ബട്പോറ ഗ്രാമത്തിൽ വെച്ചാണ് മരിച്ച നാലുഭീകരരും സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായത്.
സംഭവത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. വെടിയുണ്ടയേറ്റും അല്ലാതെയും മുറിവുകളുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് വൃത്തങ്ങൾ അറിയിച്ചു. കുൽഗാമിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസിന്റെ വിവരത്തെ തുടർന്നാണ് സൈനികർ അവിടെ എത്തിയത്.