ഏപ്രിൽ 30 വരെയുള്ള ടിക്കറ്റ് ബുക്കിങ് എയർഇന്ത്യ നിർത്തി

ന്യൂഡൽഹി ഏപ്രിൽ 4: ഏപ്രിൽ 30 വരെയുള്ള വിമാന ടിക്കറ്റ് ബുക്കിങ് നിർത്തിവെച്ചതായി എയർഇന്ത്യ അറിയിച്ചു. 21 ദിവസത്തെ ലോക്ക്ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14-ന് ശേഷമുള്ള സർക്കാരിന്റെ പുതിയ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും എയർഇന്ത്യ അധികൃതർ വ്യക്തമാക്കി.

ആഭ്യന്തര-അന്തരാഷ്ട്ര സർവീസുകളുടെ ബുക്കിങ് നിർത്തിവെച്ചിട്ടുണ്ട്. കൊറോണ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് രാജ്യത്തെ എല്ലാ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകളും ഏപ്രിൽ 14 വരെ നിർത്തിവെച്ചിരിക്കുകയാണ്.

ഏപ്രിൽ 14-ന് ശേഷം ഏത് തീയതിയിലേക്കും വിമാന ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിങ് ഖരോള പറഞ്ഞു.

ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കാനാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും നടത്തിയ ചർച്ചയിൽ ധാരണയായത്. ഇതിനിടെ യുഎയിൽ നിന്നുള്ള എമിറേറ്റ്സിന്റെ പ്രത്യേക വിമാനത്തിന് ഇന്ത്യ ഇതുവരെയും ഇന്ത്യ അനുമതി നൽകിയിട്ടില്ല.


‎‎‎

Share
അഭിപ്രായം എഴുതാം