വാഷിംഗ്ടണ്‍ ഏപ്രിൽ 4: കൊവിഡ് ബാധിച്ച് ലോകത്ത് ഇതുവരെ 59,140 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം 11 ലക്ഷമായി. അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 7,406 ആയി. ഇറ്റലിയില്‍ മരണം 14,681. സ്‌പെയിനില്‍ 11,000 കഴിഞ്ഞു. രോഗബാധിതര്‍ 1,18,000 മാണ്. ലോക രാജ്യങ്ങള്‍ കൊവിഡിനെതിരായ യുദ്ധത്തില്‍ അണിചേരണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് ആഹ്വാനം ചെയ്തു.
അമേരിക്കയില്‍ നിയന്ത്രണാതീതമായി മരണസംഖ്യ കുത്തനെ കൂടുകയാണ്. 2,73,880 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇറാനില്‍ 3300 പേരാണ് മരിച്ചത്. ബ്രിട്ടനില്‍ മരണം 3000.