കണ്ണൂർ ഏപ്രിൽ 3: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന തടവുകാരൻ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടി. യുപിയിലെ ആമീർപൂർ സ്വദേശി അജയ് ബാബുവാണ് നിരീക്ഷണ വാർഡിൽ നിന്നും രക്ഷപ്പെട്ടത്.
കാസർഗോഡ് കനറാ ബാങ്ക് മോഷണ കേസിലെ പ്രതിയാണ് ജയിൽ ജീവനക്കാരുടെ കണ്ണുവെച്ച് വെട്ടി കടന്നുകളഞ്ഞത്. മാർച്ച് 25നാണ് ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്. കാസർഗോഡ് നിന്നും വന്നതിനാൽ ഇയാളെ നിരീക്ഷണത്തിൽ വെച്ചിരുന്നു.
നിരീക്ഷണ വാർഡിൽ നിന്നും പുലർച്ചെ രക്ഷപ്പെട്ടിരിക്കാനാണ് സാധ്യത. മുറിയുടെ വെൻറിലേറ്റർ പൊളിച്ച് അതുവഴിയാണ് കടന്ന് കളഞ്ഞതാവാം എന്നാണ് നിഗമനം. ക്വാറന്റൈൻ ബ്ലോക്കിന്റെ ചങ്ങലയും തകർത്തിട്ടുണ്ട്.
ലോക്ക് ഡൗൺ നിലവിലുള്ളതിനാൽ പ്രതിക്ക് എളുപ്പത്തിൽ രക്ഷപ്പെടാനാവില്ല എന്നാണ് പോലീസിൻറെ കണക്കുകൂട്ടൽ. ജയിലിന് സമീപപ്രദേശങ്ങളിൽ തെരച്ചിൽ ഊർജ്ജിതമാക്കിട്ടുണ്ട്.