ന്യൂഡൽഹി ഏപ്രിൽ 3: ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. ഇന്ന് മാത്രം 4273 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ കോവിഡ് മൂലം മരിച്ചവരുടെ ആകെ എണ്ണം 51,465 ആയി ഉയർന്നു. ലോകത്ത് ആകെ 999,907 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച മാത്രം 64,710 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 2,06,272 പേര് രോഗമുക്തി നേടി.
രോഗികളുടെ എണ്ണത്തില്‍ അമേരിക്കയാണ് മുന്നില്‍. 2,17,661 പേര്‍ക്കാണ് രോഗമുള്ളത്. മരണസംഖ്യ 5,345 ആയി. ഇറ്റലിയില്‍ 13,915 പേര്‍ക്കും സ്പെയിനില്‍ 10,003 പേര്‍ക്കും ജീവന് നഷ്ടമായി. സ്പെയിനില്‍ 24 മണിക്കൂറിനിടെ 950 പേരാണ് മരിച്ചത്. രാജ്യത്ത് ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണമാണിത്.
ബ്രിട്ടനില്‍ മരണസംഖ്യ 2,921 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 569 പേരാണ് മരിച്ചത്. ഫ്രാന്‍സില്‍ 4,032 പേരും ഇറാനില്‍ 3,160 പേരും മരിച്ചു.