ന്യൂഡൽഹി ഏപ്രിൽ 2: നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് നിരീക്ഷണത്തില്‍ കഴിയുന്ന രോഗികള്‍ ഡോക്ടറിന് നേരെ തുപ്പുകയും മറ്റു ആരോഗ്യ പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറുകയും ചെയ്തതായി പരാതി. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമ്മേളനത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളെയും നിരീക്ഷണത്തിലാക്കിയത്. ഇതിനായി തുഘ്ലഖാബാദിലെ റെയില്‍വേ ക്യാമ്പിൽ പ്രത്യേക സൗകര്യങ്ങളും ഏർപെടുത്തിയിരുന്നു. സമ്മേളനത്തിൽ പങ്കെടുത്ത 167 പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്.
ഇതില്‍ ചിലരാണ് ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും ഡോക്ടറിന് നേരെ തുപ്പുകയും ചെയ്തത്. ഇവര്‍ ആഹാരം നിരസിക്കുകയും, വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെടുന്നതായും അധികൃതര്‍ പറഞ്ഞു.