കോവിഡ് 19: മഹാരാഷ്ട്രയിൽ 18 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

മഹാരാഷ്ട്ര ഏപ്രിൽ 1: മഹാരാഷ്ട്രയിൽ പുതുതായി 18 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു . ഇതോടെ സംസ്ഥാനത്ത്‌ രോഗം ബാധിച്ചവരുടെ എണ്ണം 320 ആയി. പൂനെയിൽ രണ്ടും മുംബൈയിൽ 16 കേസുകളും റിപ്പോർട്ട്‌ ചെയ്തു.

മുംബൈയിൽ ഇന്നലെ രാത്രി 75 വയസുള്ള ഒരാൾ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. മഹാരാഷ്ട്രയിൽ 12 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.

Share
അഭിപ്രായം എഴുതാം