നിസാമുദ്ദീനിൽ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി മാർച്ച്‌ 31: നിസാമുദ്ദീനിൽ പ്രാർത്ഥനാ യോഗത്തിൽ ഈ മാസം പങ്കെടുത്ത 24 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ഡൽഹി ആരോഗ്യമന്ത്രി സത്യന്ദർ ജെയിൻ ചൊവാഴ്ച പറഞ്ഞു.

1, 033 പേരെ വേറെ സ്ഥലങ്ങളിലേക്ക് മാറ്റിയാതായി അദ്ദേഹം റിപ്പോർട്ടേഴ്‌സിനോട് പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത 700 പേർ ക്വാറന്റൈനിലും 335 പേരെ ആശുപത്രിയിലും അഡ്മിറ്റ്‌ ചെയ്തു.

ഡൽഹിയിലെ മാർകസിൽ യോഗം സംഘടിപ്പിച്ച മൗലാനയ്ക്കെതിരെ എഫ്ഐആറിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തിങ്കളാഴ്ച നിർദേശിച്ചിരുന്നു. മലേഷ്യാ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 2000ത്തോളം പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു.

Share
അഭിപ്രായം എഴുതാം