സംസ്ഥാനത്ത്‌ സൗജന്യ റേഷൻ ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം മാർച്ച്‌ 30: സം​സ്ഥാ​ന​ത്ത് സൗ​ജ​ന്യ റേ​ഷ​ൻ ബു​ധ​നാ​ഴ്ച മു​ത​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ. മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഉ​ള്ള​വ​ർ​ക്ക് റേ​ഷ​ൻ രാ​വി​ലെ വി​ത​ര​ണം ചെ​യ്യും. അ​ന്ത്യോ​ദ​യ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​ല​വി​ൽ ല​ഭി​ച്ചി​രു​ന്ന 35 കി​ലോ ധാ​ന്യം സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

റേ​ഷ​ൻ ക​ട​ക​ളി​ൽ ആ​ളു​ക​ൾ തി​ക്കി​ത്തി​ര​ക്കി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്ക​രു​ത്. ഒ​രു സ​മ​യം അ​ഞ്ച് പേ​രി​ൽ കൂ​ടു​ത​ൽ റേ​ഷ​ൻ ക​ട​യ്ക്കു മു​ന്നി​ൽ നി​ൽ​ക്കാ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ല്ലാ ദി​വ​സം രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ എ​എ​ഐ, പി​എ​ച്ച്എ​ച്ച് വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഉ​ച്ച​യ്ക്കു​ശേ​ഷം മു​ൻ​ഗ​ണ​നേ​ത​ര വി​ഭാ​ഗ​ങ്ങ​ൾ​ക്കും റേ​ഷ​ൻ ന​ൽ​ക്കും. റേ​ഷ​ൻ കാ​ർ​ഡ് ഇ​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ അ​രി ന​ൽ​കു​ന്ന​താ​ണ്.

ഇ​തി​നാ​യി കു​ടും​ബ​ത്തി​ലെ മു​തി​ർ​ന്ന​യാ​ൾ സ​ത്യ​വാ​ങ്മൂ​ലം ത​യാ​റാ​ക്കി ബ​ന്ധ​പ്പെ​ട്ട റേ​ഷ​ൻ വ്യാ​പാ​രി​ക്ക് ന​ൽ​ക​ണം. സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ആ​ധാ​ർ നമ്പ​രും ഫോ​ണ്‍ നമ്പരും വേ​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.


‎‎‎

Share
അഭിപ്രായം എഴുതാം