പായിപ്പാട് സ്ഥിതി ശാന്തമായി

ചങ്ങനാശ്ശേരി മാർച്ച്‌ 29: നാട്ടിലേക്ക് പോകണമെന്നും ഭക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ അതിഥി തൊഴിലാളികൾ പ്രതിഷേധം നടത്തിയ പായിപ്പാടേക്ക് കൂടുതൽ പോലീസിനെ വിന്യസിക്കുന്നു. കോട്ടയം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും ഇതിനായി എത്തുക. അവശേഷിച്ച അതിഥി തൊഴിലാളികളെ പോലീസ് ലാത്തി വീശി ഓടിച്ചു.

നിലവിൽ ഇവിടെയുള്ള തൊഴിലാളികളെല്ലാം ക്യാമ്പുകളിലേക്ക് മടങ്ങിപ്പോയിട്ടുണ്ട്. സംഭരിച്ചുവെച്ച വെള്ളവും ഭക്ഷ്യവസ്തുക്കളും തീർന്നതോടെയാണ് തൊഴിലാളികൾ പ്രതിഷേധവുമായി ഇന്ന് റോഡിലിറങ്ങിയത്.

Share
അഭിപ്രായം എഴുതാം