പായിപ്പാട് ഇതരസംസ്ഥാന തൊഴിലാളികൾ തെരുവിൽ: നാട്ടിലേക്ക് പോകണമെന്ന് ആവശ്യം

പായിപ്പാട് മാർച്ച്‌ 29: ലോക്ഡൗൺ വിലക്ക് ലംഘിച്ച് ചങ്ങനാശേരി പായിപ്പാട് കവലയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തടിച്ചു കൂടുന്നു. ആയിരക്കണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്നാണ് ഇവരുടെ പരാതി. നാട്ടിലേക്കു തിരികെ പോകാൻ വാഹനസൗകര്യം ഒരുക്കണമെന്നും ആവശ്യമുണ്ട്. പൊലീസ് സ്ഥലത്തെത്തി ഇവരെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു.


‎‎‎

Share
അഭിപ്രായം എഴുതാം