കണ്ണൂരിൽ നിരീക്ഷണത്തിൽ കഴിഞ്ഞ പ്രവാസി മരിച്ചു: കോവിഡ് സ്ഥിരീകരിച്ചിട്ടില്ല

കണ്ണൂർ മാർച്ച്‌ 29: കോവിഡ് നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു. മയ്യിൽ കൊളച്ചേരി പഞ്ചായത്ത് ചേലേരി സ്വദേശി അബ്ദുൽ ഖാദർ (65) ആണ് മരിച്ചത്.

ഈ മാസം 21നു ഷാര്‍ജയില്‍ നിന്നു നാട്ടില്‍ എത്തിയ ഇദ്ദേഹം അന്നു മുതൽ ഹോം ക്വാറന്റീനിൽ ആയിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ കോവിഡ് പരാശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. അബ്ദുൽ ഖാദർ തനിച്ച് വീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു.

ബന്ധുക്കളെയെല്ലാം മറ്റ് വീടുകളിലേക്കു മാറ്റിയിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.


‎‎‎

Share
അഭിപ്രായം എഴുതാം