ന്യൂഡൽഹി മാർച്ച് 29: രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. 979 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
24 മണിക്കൂറിനിടെ ആറ് സംസ്ഥാനങ്ങളിലായി ആറ് പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 106 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നും കേന്ദ്ര ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ വ്യക്തമാക്കി.
സംസ്ഥാനങ്ങൾ നൽകിയ കണക്കുകൾ പ്രകാരമാണ് കേന്ദ്രത്തിന്റെ റിപ്പോർട്ട്. അതേസമയം സംസ്ഥാനത്ത് ഇന്ന് 20 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കേരളത്തില്‍ 202 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.