ന്യൂഡൽഹി മാർച്ച് 29: രാജ്യത്ത് കോവിഡ് 19ന്റെ സാഹചര്യം മുൻനിർത്തി അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് കർശന നിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ. ലോക്ക് ഡൗൺ നിലവിൽ വന്നതോടെ ജോലിയും ആഹാരവുംപോലും ഇല്ലാതാകുന്ന തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് എത്താൻ പരിശ്രെമിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം.
കോവിഡ് ഭീതിയും ലോക്ക് ഡൗണും വന്നതോടെ കൂട്ടത്തോടെ നാട്ടിലേക്ക് പുറപ്പെടുന്ന അതിഥി തൊഴിലാളികളെ നിയന്ത്രിക്കണമെന്ന കർശന നിർദ്ദേശമാണ് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം നൽകുന്നത്. തൊഴിലാളികൾക്ക് ആഹാരവും ശമ്പളവും ഉറപ്പ് വരുത്താനാണ് നിർദ്ദേശം.