വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ മാസ്ക്കും ഗ്ലൗസും ധരിക്കണം: ലോക്നാഥ് ബെഹ്‌റ

തിരുവനന്തപുരം മാർച്ച്‌ 26: വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ മാസ്ക്കും ഗ്ലൗസും ധരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ നിർദ്ദേശിച്ചു. ഇക്കാര്യം ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം ജില്ലാ പോലീസ് മേധാവിമാർക്കായിരിക്കും.

വാഹനത്തിനുള്ളിലേക്ക്‌ കുനിഞ്ഞു പരിശോധിക്കുന്നത് ഒഴിവാക്കണം. പരിശോധനയ്ക്കിടെ വാഹനത്തിലോ യാത്രക്കാരെയോ ഗ്ലൗസ് ഉപയോഗിക്കാതെ സ്പർശിക്കാൻ padilla. വാഹനം തടഞ്ഞു നിർത്തുമ്പോൾ യാത്രക്കാരുമായി നിശ്ചിത അകലം പാലിക്കുകയും ഏറെ നേരം സംസാരിക്കുന്നത് ഒഴിവാകുകയും വേണം. കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റെറൈസറോ ഉപയോഗിച്ച് വൃത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →