കോവിഡ് ബാധിച്ച് ശ്രീനഗറിൽ ഒരാൾ മരിച്ചു

ശ്രീനഗർ മാർച്ച്‌ 26: കോവിഡ് ബാധിച്ച് രാജ്യത്ത് ഒരാൾകൂടി മരിച്ചു. ജമ്മുകശ്മീരിലെ ശ്രീനഗറിലാണ് മരണം. ചികിത്സയിലായിരുന്ന 65കാരനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ നാലുപേർക്ക് രോഗം സ്ഥിരീകരിച്ചു.

കോവിഡ് ബാധിച്ച്‌ മരണം സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. 5124 ആളുകളാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്.

മുംബൈ വകോലയിലെ ചേരിയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കസ്തുർബ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ് ഇയാൾ.

Share
അഭിപ്രായം എഴുതാം