പ്രതിരോധ സാമഗ്രികൾ കൊണ്ടുവരുന്ന വാഹനങ്ങൾ തടയില്ല

തിരുവനന്തപുരം മാർച്ച്‌ 26: കോവിഡ് 19 പ്രതിരോധിക്കുന്നതിന് ആവശ്യമായ സോപ്പ്, സാനിറ്റെസർ, ഗ്ലൗസ്, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവ കൊണ്ടുവരുന്ന വാഹനങ്ങൾ സത്യവാങ്‌മൂലം പരിശോധിച്ചശേഷം യാത്ര തുടരാൻ അനുവദിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി.

കോവിഡ് പ്രതിരോധിക്കുന്നതിന് ആവശ്യമായ മരുന്നുകൾ, മാസ്ക്, ഗ്ലൗസ്, സാനിറ്റെസർ, എന്നിവ നിർമിക്കുന്ന സ്ഥാപനങ്ങളിൽ ജോലി ചെയുന്നവർക്ക് സ്ഥാപന ഉടമകൾ ആവശ്യപ്പെടുന്നപ്രകാരം ജില്ലാ പോലീസ് മേധാവിമാർ പോലീസ് പാസ്സ് നൽകും.

Share
അഭിപ്രായം എഴുതാം