ന്യൂഡൽഹി മാർച്ച് 26: കോവിഡ് 19nte പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പാക്കേജിനെ സ്തുതിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് വ്യാപനത്തിന്റെ ഭാഗമായി 21 ദിവസത്തേക്ക് രാജ്യത്ത് സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനാൽ ഈ പാക്കേജ് സാധാരണക്കാർക്കും മറ്റും ഉപകാരമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ സർക്കാരിന് പൂർണ പിന്തുണ അറിയിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു.
രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഈ സാഹചര്യത്തിൽ കർഷകർക്ക്, ദിവസവേതനക്കാർക്ക്, സ്ത്രീകൾക്, മുതിർന്ന പൗരന്മാർ എന്നിവർക്ക് ഈ പാക്കേജിലൂടെ സാമ്പത്തിക സഹായം ലഭിക്കുമെന്നും ശരിയായ ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയാണിതെന്നും രാഹുൽ ട്വീറ്റിൽ വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ പദ്ധതിയിലൂടെ 1, 75000 കോടി രൂപയുടെ പദ്ധതിയാണ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. രാജ്യത്ത് ആരും പട്ടിണി കിടക്കില്ലെന്ന് സർക്കാർ ഉറപ്പ് നൽകുന്നുവെന്നും ധനമന്ത്രി പറഞ്ഞു.