കോവിഡ്: രോഗബാധിതനായ ബ്രിട്ടീഷ് പൗരൻ രോഗമുക്തനായി

കളമശേരി മാർച്ച്‌ 26: മൂന്നാറിൽ നിരീക്ഷണത്തിൽ കഴിയവേ നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലേയ്ക്ക് മടങ്ങാൻ ശ്രമിച്ച ബ്രിട്ടീഷ് പൗരൻ രോഗമുക്തനായെന്ന് എറണാകുളം ജില്ലാ ഭരണകൂടം. എച്ച്ഐവി ചികിത്സയക്ക് ഉപയോഗിക്കുന്ന മരുന്നാണ് ഇദ്ദേഹത്തിന് നൽകിയിരുന്നത്.

ഇറ്റലിയിൽ നിന്നെത്തി കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്ന് വയസ്സുകാരന്റെയും മാതാപിതാക്കളുടെയും സാമ്പിൾ പരിശോധന ഫലം നെഗറ്റീവാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Share
അഭിപ്രായം എഴുതാം