ബന്ദിപ്പൂർ ചെക്‌പോസ്റ്റിൽ കുടുങ്ങി 200ലേറെ മലയാളികൾ

ബെംഗളൂരു മാർച്ച്‌ 25: ബന്ദിപ്പൂർ ചെക്‌പോസ്റ്റിൽ 200ലേറെ മലയാളികൾ കുടുങ്ങി കിടക്കുന്നു. കർണാടകത്തിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയവരാണ് കുടുങ്ങിയത്. ലോക്ക് ഡൗൺ ആയതിനാൽ കടത്തി വിടാനാകില്ലെന്നാണ് അധികൃതർ പറയുന്നത്.

മുത്തങ്ങ വഴി മാത്രമാണ് ഇവർക്കു കേരളത്തിലേക്ക് പ്രവേശിക്കാൻ ഇപ്പോൾ കഴിയുന്നത്. എന്നാൽ വയനാട്ടിൽ അടക്കം നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇവരെ കടത്തിവിടാനാകില്ലെന്നാണ് അധികൃതർ പറയുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രത്യേക ഉത്തരവുകളോന്നുമില്ലാതെ ചെക്‌പോസ്റ് തുറക്കാനാവില്ലെന്നും അധികൃതർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →