കോവിഡ് 19: ആരോഗ്യ രംഗത്തിനായി 15, 000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് മോദി

ന്യൂഡൽഹി മാർച്ച്‌ 24: കോവിഡിനെ നേരിടാനായി ആരോഗ്യരംഗത്തിനായി 15, 000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യ രംഗത്തെ കോവിഡ് പ്രതിരോധത്തിനു വേണ്ടിയാണ് തുകയെന്നും മോദി പറഞ്ഞു.

കോവിഡ് പ്രതിരോധ വസ്തുക്കൾക്കും, ഐസൊലേഷൻ വാർഡുകൾ സജീകരിക്കാനും, ഐ സി യു ഉൾപ്പെടയുള്ള സൗകര്യങ്ങൾക്കും വെന്റിലേറ്റർ സൗകര്യം ഒരുക്കാനും ആവശ്യമെങ്കിൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാനുമുൾപ്പെടെയാണ് ഈ തുക.

Share
അഭിപ്രായം എഴുതാം