നിർഭയയ്ക്ക് ഒടുവിൽ നീതി ലഭിച്ചു: പ്രതികളെ തൂക്കിലേറ്റി

ന്യൂഡൽഹി മാർച്ച്‌ 20: നീണ്ട ഏഴുവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിർഭയ കേസിലെ വിധി നടപ്പായി. പ്രതികളായ മുകേഷ് സിംഗ്, അക്ഷയ് സിംഗ്, പവൻ ഗുപ്ത, വിനയ് ശർമ്മ എന്നിവരെ ഇന്ന് രാവിലെ 5.30ന് തൂക്കിലേറ്റി.

സുപ്രീംകോടതിയിൽ കുറ്റവാളികൾക്കായി സമർപ്പിക്കപ്പെട്ട അവസാന ഹർജിയും തള്ളിയതോടെ പുലർച്ചെ വധശിക്ഷയ്ക്ക് മുന്നോടിയായി തീഹാർ ജയിലിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ആരാച്ചാർ പവൻ ജില്ലാദും യോഗത്തിൽ പങ്കെടുത്തു. കുറ്റവാളികളുടെ ശാരീരിക ക്ഷമത തൃപ്‌തികരമായിരുന്നുവെന്നും ജയിൽ അധികൃതർ അറിയിച്ചു. പ്രാർത്ഥനക്കായി പത്തു മിനിറ്റ് നൽകിയത് ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങൾക്കും ശേഷമാണു വിധി നടപ്പാക്കിയത്.

Share
അഭിപ്രായം എഴുതാം