കോവിഡ് 19: യുഎഇ ഇന്ന് മുതല്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി

ദുബായ് മാര്‍ച്ച് 19: യുഎഇ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. അവധിക്കായി നാട്ടിലെത്തിയവര്‍ക്ക് ഈ വിലക്ക് പ്രാബല്യത്തിലാകുന്നതു മുതല്‍ യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. സാധുതയുള്ള എല്ലാ വീസകള്‍ക്കും വിലക്ക് ബാധകമാണ്. സന്ദര്‍ശകവീസ, വാണിജ്യവീസ ഉള്‍പ്പടെയുള്ള വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യുഎഇ കഴിഞ്ഞ ദിവസം മുതല്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

താമസ വീസക്കാര്‍ക്ക് ഇതാദ്യമായാണ് വിലക്ക്. യുഎഇക്ക് പുറത്തുള്ളവര്‍ തീരുമാനത്തോട് സഹകരിക്കണമെന്ന് വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. രണ്ടാഴ്ചത്തേക്കാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിലാണ് നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →