കോവിഡ് പ്രതിരോധം: മലപ്പുറത്ത് മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനം

മലപ്പുറം മാര്‍ച്ച് 19: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറത്ത് മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനം. മലപ്പുറം നഗരസഭ പരിധിയിലെ ബീവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും മദ്യശാലകള്‍ അടച്ചിടാനാണ് തീരുമാനമായിരിക്കുന്നത്. ഈ മാസം 31 വരെ അടച്ചിടാനാണ് നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചത്. പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെയാണ് നടപടികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.

മദ്യശാലകള്‍ക്ക് ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കാന്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായി നഗരസഭാ ചെയര്‍പേഴ്സണ്‍ സിഎച്ച് ജമീല അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ആളുകള്‍ കൂടുന്നത് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം