ഇറാനിലുള്ള 254 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി മാര്‍ച്ച് 18: ഇറാനിലുള്ള 254 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്. തീര്‍ത്ഥാടകരില്‍ 850 പേരില്‍ ഇരുന്നൂറോളം പേരെ നേരത്തെ തിരിച്ചെത്തിയിരുന്നു. ഇക്കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

രാജ്യത്ത് കോവിഡ് മരണം മൂന്നായി. കര്‍ണാടകയിലും ഡല്‍ഹിയിലും മുംബൈയിലുമാണ് മരണം സ്ഥിരീകരിച്ചത്. ഡല്‍ഹി അതിര്‍ത്തിയിലെ നോയിഡയില്‍ രണ്ട് പേര്‍ക്കും ഗുഡ്ഗാവില്‍ ഒരാള്‍ക്കും ചാവ്ളയിലെ ഐടിബിപി ക്യാമ്പില്‍ നിരീക്ഷണത്തിലായിരുന്ന രണ്ട് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →