നാവികസേനയിലും വനിതകള്‍ക്ക് തുല്യ അവകാശം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി മാര്‍ച്ച് 17: നാവികസേനയില്‍ വനിതകള്‍ക്ക് തുല്യ അവകാശം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. പുരുഷ ഉദ്യോഗസ്ഥരെ പോലെ സ്ത്രീകള്‍ക്കും തുല്യത നല്‍കണം. കരസേനയിലും നാവികസേനയിലും സ്ത്രീകള്‍ക്ക് സ്ഥിരം കമ്മീഷന്‍ ഉറപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയിലുള്ള ബഞ്ചിന്‍റേതാണ് വിധി.

നാവികസേനയില്‍ മൂന്നുമാസത്തിനകം വിധി നടപ്പാക്കണമെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കരസേനയില്‍ സ്ത്രീകള്‍ക്ക് സ്ഥിരം കമ്മീഷന്‍ അനുവദിക്കണമെന്ന വിധിക്ക് പിന്നാലെയാണ് നാവികസേനയിലും തുല്യത ഉറപ്പുവരുത്തിയുള്ള കോടതിവിധി.

Share
അഭിപ്രായം എഴുതാം