തിരുവനന്തപുരം മാർച്ച് 17: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സർക്കാർ അതിഥി മന്ദിരങ്ങളിലെ താമസസൗകര്യം ഗവർണർ, മന്ത്രിമാർ, എം.എൽ.എമാർ, എം.പി.മാർ, സംസ്ഥാന സർക്കാരിന്റെ അതിഥികൾ, ഔദ്യോഗികാവശ്യത്തിന് വരുന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കു മാത്രമായി പരിമിതപ്പെടുത്തി. കേരള ഹൗസ് കന്യാകുമാരി, മുംബൈ കേരള ഹൗസ് ഉൾപ്പെടെയുളള സർക്കാർ അതിഥി മന്ദിരങ്ങളിൽ പൊതുജനങ്ങൾക്കുളള റൂം റിസർവേഷനിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.