അക്ഷയ കേന്ദ്രങ്ങളിലെ ബയോമെട്രിക് സംവിധാനം നിര്‍ത്തിവച്ചു

മലപ്പുറം മാർച്ച് 17: കോവിഡ്  19ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ ബയോമെട്രിക് സംവിധാനത്തിലൂടെ നടത്തിവരുന്ന ആധാര്‍, ബാങ്കിങ് കിയോസ്‌ക്, ജീവന്‍ പ്രമാണ്‍ തുടങ്ങിയ സേവനങ്ങള്‍ മാര്‍ച്ച് 31 വരെ നിര്‍ത്തിവച്ചു. പൊതുജനങ്ങള്‍ക്ക് കൊറോണ ബോധവത്ക്കരണത്തിനുള്ള നിര്‍ദേശങ്ങള്‍ അക്ഷയ കേന്ദ്രങ്ങങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള നടപടികള്‍ സംരംഭകര്‍ സ്വീകരിക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം