തൃശ്ശൂരില്‍ കോവിഡ് 19 സംശയിച്ച് ഡോക്ടര്‍ക്കെതിരെ അതിക്രമം

തൃശൂര്‍ മാര്‍ച്ച് 16: തൃശൂരില്‍ കോവിഡ് 19 സംശയിച്ച് ഡോക്ടറെ ഫ്ളാറ്റിനകത്ത് പൂട്ടിയിട്ടു. ഡോക്ടറെ പൂട്ടിയിട്ട് കൊറോണയെന്ന് മുറിക്ക് പുറത്ത് എഴുതിവെക്കുകയായിരുന്നു. ഡോക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തിട്ടുണ്ട്. മൂണ്ടൂപാലത്തെ ഫ്ളാറ്റ് അസോസിയേഷന്‍ ഭാരവാഹികളെ പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍ക്ക് കോവിഡ് ഉണ്ടെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നിരിക്കെയാണ് ഭാരവാഹികളുടെ നടപടി.

Share
അഭിപ്രായം എഴുതാം