നിര്‍ഭയ കേസ്: പ്രതിയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി മാര്‍ച്ച് 16: നിര്‍ഭയ കേസ് പ്രതികളിലൊരാളായ മുകേഷ് സിങ് വീണ്ടും തിരുത്തല്‍ ഹര്‍ജിക്ക് അനുമതി തേടി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. നിര്‍ഭയ കേസിലെ 4 കുറ്റവാളികളെയും 20ന് രാവിലെ 5.30ന് തൂക്കിലേറ്റാന്‍ പട്യാല ഹൗസ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ്മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവര്‍ക്ക് ഇനി നിയമവഴികളൊന്നുമില്ലെന്ന് സംസ്ഥാന സര്‍ക്കാരും പ്രതിഭാഗവും കോടതിയില്‍ അറിയിച്ചിരുന്നു. നാലാം തവണയാണ് ഇവര്‍ക്ക് മരണവാറന്റ് പുറപ്പെടുവിക്കുന്നത്. നേരത്തെ ജനുവരി 22, ഫെബ്രുവരി 1, മാര്‍ച്ച് 3 എന്നീ തീയതികളില്‍ മരണവാറന്റ് പുറപ്പെടുവിച്ചെങ്കിലും പ്രതികളുടെ ഹര്‍ജികള്‍ പലതും പരിഗണനയിലിരുന്ന സാഹചര്യത്തില്‍ റദ്ദാക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →