കോവിഡ് 19: സ്വകാര്യ ബസുകള്‍ക്ക് വാഹനനികുതി അടക്കാന്‍ ഒരു മാസത്തെ സാവകാശം

തിരുവനന്തപുരം മാര്‍ച്ച് 16: സംസ്ഥാനത്ത് കോവിഡ് 19 രോഗബാധ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വകാര്യ ബസുകള്‍ക്ക് വാഹന നികുതി അടക്കാന്‍ സാവകാശം നല്‍കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഒരു മാസത്തെ സാവകാശമാണ് അനുവദിക്കുക. ഇതിനായി ചട്ടം ഭേദഗതി ചെയ്യുമെന്നും ഇത് സംബന്ധിച്ച് ഉത്തരവ് ഉടനിറക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പൊതുഗതഗത സംവിധാനത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്.

യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ കുറവാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായിരിക്കുന്നത്. പ്രതിദിനം ഒന്നരകോടിയോളം രൂപയുടെ കുറവ് വരുമാനത്തിലുണ്ടായെന്ന് ഗതാഗതവകുപ്പ് മന്ത്രി പറഞ്ഞു. കോര്‍പ്പറേഷന്‍ കടുത്ത പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →