കോവിഡ് 19: കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതി

കൊച്ചി മാര്‍ച്ച് 16: കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതി. അദാലത്തുകള്‍ രണ്ടാഴ്ച നിര്‍ത്തിവെക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. കോടതി മുറിയില്‍ കേസുമായി ബന്ധമുള്ളവരെ മാത്രം പ്രവേശിപ്പിക്കാനാണ് തീരുമാനം. കോസ് റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതിയിലെത്തുന്ന മാധ്യമപ്രവര്‍ത്തകരും നിബന്ധനകള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. കോടതിയിലേക്കുള്ള എല്ലാ ഗേറ്റിലും തെര്‍മല്‍ സ്കാനിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം