കോവിഡ് 19: ശ്രീചിത്ര ആശുപത്രിയിലെ 30 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം മാര്‍ച്ച് 16: തലസ്ഥാനത്തെ ശ്രീചിത്ര ആശുപത്രി കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി കനത്ത ജാഗ്രതയിലാണ്. വിദേശത്ത് പഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റിവെച്ചു.

മാര്‍ച്ച് ഒന്നിന് സ്പെയിനില്‍ നിന്ന് ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയ ഡോക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം നിരീക്ഷണത്തിലാണ്. പ്രധാന വകുപ്പിലെ തലവന്മാരടക്കം ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലായതോടെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യവകുപ്പ് അധികൃതര്‍ ആശുപത്രിയില്‍ കൂടിയാലോചനകള്‍ നടത്തുന്നുണ്ട്.

Share
അഭിപ്രായം എഴുതാം