റിയാദ് മാര്‍ച്ച് 14: കൊറോണവൈറസ് പടര്‍ന്ന് പിടിക്കുന്നതിനാല്‍ എല്ലാ അന്താരാഷ്ട്രാ സര്‍വ്വീസുകളും സൗദി അറേബ്യ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു. ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണ് സര്‍വ്വീസ് നിര്‍ത്തുക. ഇന്ത്യ അടക്കമുള്ള 14 ഓളം രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
സൗദിയില്‍ 24 പുതിയ കൊറോണ കേസുകള്‍ കൂടി വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതോടെ രോഗബാധിതരുടെ എണ്ണം 86 ആയി.
നിയന്ത്രണം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയിലെ സൗദി പൗരന്മാര്‍ക്കും സൗദിയില്‍ സ്ഥിരംതാമസ വിസയുള്ള ഇന്ത്യക്കാര്‍ക്കും സൗദിയിലേക്ക് മടങ്ങാന്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.