പാലാരിവട്ടം പാലം അഴിമതിക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി മാര്‍ച്ച് 12: പാലാരിവട്ടം പാലം അഴിമതിക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്കും ഇടനിലക്കാരനായ സിഐക്കും സസ്പെന്‍ഷന്‍. മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ച ഡിവൈഎസ്പി ആര്‍ അശോക് കുമാറിനെയും ഫോര്‍ട്ട് സിഐ കെകെ ഷെറിയെയുമാണ് സസ്പെന്റ് ചെയ്തത്. ഇവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനും ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടു. പാലാരിവട്ടം പാലം അഴിമതി അന്വേഷിച്ച ആദ്യ സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എറണാകുളം വിജിലന്‍സ് യൂണിറ്റിലെ ഡിവൈഎസ്പി ആര്‍ അശോക് കുമാര്‍.

കേസിന്റെ തുടക്കത്തിലേ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ സഹായിക്കുന്ന നിലപാടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്ന ആക്ഷേപം അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങള്‍ക്കുണ്ടായിരുന്നു. ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവുകള്‍ ശേഖരിക്കുന്നതിലും വിവരങ്ങള്‍ ഹൈക്കോടതിയില്‍ അഭിഭാഷകരുമായി പങ്ക് വയ്ക്കുന്നതിലും വീഴ്ച വരുത്തിയതോടെ ഇന്റലിജന്‍സാണ് അന്വേഷണം നടത്തിയത്.

Share
അഭിപ്രായം എഴുതാം