കോവിഡ് 19: യൂറോപ്പില്‍ നിന്ന് യാത്രകള്‍ നിര്‍ത്തിവെച്ച് യുഎസ്

വാഷിങ്ടണ്‍ മാര്‍ച്ച് 12: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യൂറോപ്പില്‍ നിന്നുള്ള എല്ലാ തരത്തിലുമുള്ള യാത്രകള്‍ 30 ദിവസത്തേക്ക് നിര്‍ത്തിവെച്ച് യുഎസ്. യുകെയ്ക്ക് മാത്രമാണ് ഈ നിയന്ത്രണത്തില്‍ ഇളവ്. വൈറസ് വ്യാപനം ചെറുക്കുന്നതിനാണ് നിയന്ത്രണമെന്ന് യുഎസ് പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

വൈറസ് ബാധ ആരംഭിച്ച ചൈനയില്‍ നിന്നുള്ള യാത്ര ഒഴിവാക്കാന്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടതാണ് യൂറോപ്പില്‍ രോഗം വ്യാപിക്കാന്‍ ഇടയാക്കിയതെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസ്താവനയില്‍ ട്രംപ് വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനത്തെ മഹാമാരിയെന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചതിന് പിന്നാലെയാണ് കടുത്ത നടപടികളിലേക്ക് യുഎസ് നീങ്ങിയത്.

Share
അഭിപ്രായം എഴുതാം