തിരുവനന്തപുരം മാർച്ച് 11: കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റ് ഉൾപ്പെടെ സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലും 31വരെ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം ഒഴിവാക്കാൻ സർക്കാർ സർക്കുലറിറക്കി. സ്ഥാപനമേധാവികൾ ഹാജർബുക്കിന്റെ അടിസ്ഥാനത്തിൽ ഹാജർ നിരീക്ഷിക്കേണ്ടതും, സർക്കാർ ഓഫീസുകളിൽ സ്പാർക്ക് മുഖേന അവധി അപേക്ഷ നൽകുന്ന ഓഫീസുകൾ അത് തുടരുകയും ചെയ്യണം. സംസ്ഥാനത്ത് ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കിയിരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളും (സ്വകാര്യ സ്‌കൂളുകൾ ഉൾപ്പെടെ) 31 വരെ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം നിർത്തിവയ്ക്കാനും സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്.
സെക്രട്ടേറിയറ്റിലും മറ്റു സർക്കാർ സ്ഥാപനങ്ങളിലും 31 വരെ പഞ്ചിംഗ് ഒഴിവാക്കി
